ഇസ്ലാമബാദ്: പാനമ അഴിമതി കേസില്‍ പെട്ട് രാജി വച്ചതോടെ പുതിയ മന്ത്രിസഭാ രൂപീകരണത്തില്‍ ഒരു ഹിന്ദു അംഗം കൂടി. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ആദ്യമായി ഒരു ഹിന്ദു സമുദായത്തില്‍ നിന്നുള്ള മന്ത്രി. പുതിയ പ്രധാനമന്ത്രിയായ ഷാഹിദ് അബ്ബാസിയുടെ മന്ത്രിസഭയിലാണ് ഹിന്ദുവായ ദര്‍ശന്‍ ലാലിനേയും ഉള്‍പ്പെടുത്തിടിയിരിക്കുന്നത്. പാക്കിലെ സിന്ധ് സ്വദേശിയായ ദര്‍ശന്‍ ലാല്‍ ഒരു ഡോക്ടറാണ്.

65കാരനായ ഇയാള്‍ പിഎംഎല്‍-എന്‍ ടിക്കറ്റില്‍ രണ്ട് തവണ തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്. ന്യൂനപക്ഷ സംവരണ സീറ്റില്‍ നിന്ന് ദേശിയ അസംബ്ലിയിലേക്ക് രണ്ടു തവണയും വിജയിച്ചിരിക്കുന്നത്. 47 അംഗമന്ത്രിസഭയില്‍ കാര്യമായ മാറ്റങ്ങള്‍ കുറവാണെന്നു പറയാം. 

28 കേന്ദ്രമന്ത്രിമാരും 18 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്. ഘ്വാജാ മുഹമ്മദ് ആസിഫിനെ പ്രതിരോധമന്ത്രിയായും അധികാരത്തില്‍ എത്തി. ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനാണ് ഇയാള്‍.