ടീച്ചറുമായുള്ള സ്വവര്‍ഗ ബന്ധം എതിര്‍ത്തു മകള്‍ അമ്മയെ തല്ലിക്കൊന്നു
അധ്യാപികയുമായുള്ള സ്വവര്ഗ ബന്ധത്തെ എതിര്ത്തതിനെ തുടര്ന്ന് മകള് അമ്മയെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു. ഗാസിയാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തിലെ പ്രതികളായ വിദ്യാര്ത്ഥിനി രശ്മി റാണ (21), അധ്യാപിക നിഷ ഗൗതമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാര്ച്ച് ഒമ്പതിനാണ് സംഭവം. രശ്മി റാണയുടെ അമ്മ പുഷ്മ ദേവിയെ ഗാസിയാബാദിലെ വീട്ടില് ഇരുമ്പുവടികൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. തുടര്ന്ന് പുഷ്പയുടെ ഭര്ത്താവ് സതീഷ് ശര്മ്മയാണ് മകളുടെ ബന്ധത്തെക്കുറിച്ചും ഇതേചൊല്ലി കുടുംബത്തിലുണ്ടാകുന്ന വഴക്കിനെ കുറിച്ചും പോലീസിന് വിവരം നല്കിയത്.
തുടര്ന്ന് ചൊവ്വാഴ്ച ഗാസിയാബാദ് റെയില്വേ സ്റ്റേഷനില് നിന്നും രശ്മിയേയും നിഷയേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില് ഇരുവരും കുറ്റം സമ്മതിച്ചു. തങ്ങളുടെ ബന്ധത്തെ അമ്മ എതിര്ത്തിരുന്നുവെന്നും വഴക്കിനിടെ രശ്മിയും നിഷയും ചേര്ന്ന് പുഷപ ദേവിയെ ഇരുമ്പുവടിക്ക് അടിച്ചു കൊല്ലുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
