ദില്ലി: 1993 ലെ മുംബൈ സ്ഫോടന കേസിലെ മുഖ്യ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് സഹോദരന്‍ ഇഖ്ബാല്‍ കസ്ക്കര്‍. ക്രിമിനല്‍ കുറ്റത്തിന് ഇഖ്ബാല്‍ കസ്ക്കറിനെ മുംബൈയില്‍ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്യ്തത്. ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള പല നിര്‍ണ്ണായകമായ കാര്യങ്ങളും സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

ദാവൂദ് ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ നടന്ന 1993 ലെ മുംബൈ സ്ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. ഫോണ്‍ ചോര്‍ത്തപ്പെടുമോ എന്ന ഭീതിയുള്ളതിനാല്‍ ഇന്ത്യയിലുള്ള ബന്ധുക്കളുമായി ദാവൂദ് ബന്ധപ്പെടാറില്ലെന്ന് സഹോദരന്‍ പറഞ്ഞു. എന്നാല്‍ തന്‍റെ അവസാന ദിവസങ്ങള്‍ ഇന്ത്യയില്‍ ചിലവിടാന്‍ ദാവൂദിന് ആഗ്രഹമുണ്ട്. അതുകൊണ്ട് കേന്ദ്ര ഗവണ്‍മെന്‍റുമായി സംസാരിക്കാന്‍ ഇയ്യാള്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. 

ദാവൂദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ബിജെപിയ്ക്ക് അത് ഒരു വന്‍ നേട്ടമാവുകയും അടുത്ത ഇലക്ഷനില്‍ ഇതിലൂടെ മുതലെടുപ്പ് നടത്താന്‍ സാധിക്കുകയും ചെയ്യും. ദാവുദ് ഇബ്രാഹമിന്‍റെ പേരില്‍ 2013 മുതല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന വ്യക്തിയില്‍ നിന്ന് 30 ലക്ഷം രൂപയും നാല് ഫ്ലാറ്റും തട്ടിയെടുത്തതിന്‍റെ പേരിലാണ് സഹോദരന്‍ ഇഖ്ബാല്‍ കസ്ക്കറിനെ അറസ്റ്റ് ചെയ്തത്.