കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയായിരുന്നു സംഭവം. നിലക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. വാഹനത്തിന് തീപിടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പമ്പ പൊലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. തീ കെടുത്തിയതിന് ശേഷം പൊലിസ് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്‌ത്രിയുടെ മൃതദേഹം പൂര്‍ണമായും കത്തികരിഞ്ഞ നിലയിലായിരുന്നു. പുരുഷന്റെ മൃതദേഹം തൊട്ടടുത്തുള്ള ഒടയില്‍ നിന്നുമാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്നും കണ്ടെത്തിയ ബാഗില്‍ നിന്നാണ് ഇവര്‍ കരുനാഗപ്പള്ളി സ്വദേശികളായ രാജേന്ദ്രന്‍ പിള്ളയും, ശുഭാബായിയുമാണന്ന് തിരിച്ചറിഞ്ഞത്.
ഇവരുടെ ബാഗില്‍ നിന്നും കിട്ടിയ കുറിപ്പില്‍ ബാംഗ്ലൂരുള്ള മകളെ മരണവിവരം അറിയിക്കണമെന്നും എഴുതിയിടുണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ സ്ഥലത്തെത്തി തെളിവുകളുടെയും വാഹനത്തില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആത്മഹത്യയാണന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
