തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്തു വയോധികയുടെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. ചേങ്കോട്ടുകോണത്തിനു സമീപം ഇടത്തറ പാപ്പാല ലീലാ സദനത്തില്‍ ലീലാമ്മയുടെ(67) മൃതദേഹമാണ് വീട്ടിനുള്ളിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ ലീലാമ്മയുടെ ഏക മകന്‍ തുളസീധരനെയും മദ്യപിച്ച് ബോധരഹിതനായ നിലയില്‍ കണ്ടെത്തി. ഇയാളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.