കർണാടകത്തിലെ മൈസൂരുവിൽ ഇടിമിന്നലേറ്റ് ഏഴ് പേർ മരിച്ചു.പെരിയപട്ടണയിൽ വഴിയരികിൽ നിൽക്കുകയായിരുന്നുവർക്കാണ് മിന്നലേറ്റത്.അഞ്ച് പേർക്ക് പരിക്കേറ്റു. കർണാടകത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്.ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിലായി.മരങ്ങൾ കടപുഴകി വീണും റോഡുകളിൽ വെളളം നിറഞ്ഞും ഗതാഗതം താറുമാറായി.