ജിദ്ദ: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത നാല് പാക്കിസ്ഥാൻ പൗരന്മാരുടെ വധശിക്ഷ സൗദി നടപ്പാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് നാലംഗ അക്രമി സംഘം ഒരു വീട്ടിൽ അതിക്രമിച്ചു കടക്കുകയും രണ്ട് പേര്‍ന്ന് ചേര്‍ന്ന് ഗൃഹനാഥയെ കൊലപ്പെടുത്തുകയും ചെയ്തു. കൈകളും കാലുകളും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച ശേഷമായിരുന്നു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ മകനെയും സംഘം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം തുടങ്ങി അധികം വൈകാതെ തന്നെ അക്രമി സംഘം പിടിയിലായി. തെളിവുകള്‍ ഹാജരാക്കി നടന്ന വിചാരണങ്ങള്‍ക്കൊടുവില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് നാല് പേര്‍ക്കും വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച റിയാദിൽ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
വീട്ടമ്മയെ പീഡിപ്പിച്ച് കൊന്ന നാല് വിദേശികള്‍ക്ക് സൗദിയില്‍ വധശിക്ഷ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
