മുഖ്യമന്ത്രിയ്ക്ക് വധഭീഷണി പ്രതി കൃഷ്ണകുമാർ ഹാജരാക്കാൻ കോടതി ഉത്തരവ്
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ നാളെ ഹാജരാക്കാൻ ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവ്. കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കേരള പൊലീസ് സമർപ്പിച്ച അപേക്ഷയിലാണ് നടപടി. കോടതി നടപടിക്രമങ്ങൾ പൂർത്തിയായാൽ നാളെ വൈകീട്ടോടെ ഇയാളുമായി കൊച്ചിക്ക് തിരിക്കുമെന്നു പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച ദില്ലി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് തിഹാർ ജയിയിലേക്കയച്ചത്. യുഎഇയിൽ നിന്ന് ഫെയ്സ് ബുക്കിലൂടെയാണ് ഇയാള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയത്.
