വിവാഹവേദിയില്‍ നൃത്തം ചെയ്തുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു (വീഡിയോ)

First Published 9, Mar 2018, 11:13 AM IST
death while dance
Highlights

നൃത്തത്തിന്റെ ഭാഗമായി യുവാവ് നിലത്ത് കിടന്നതാണെന്ന് ധരിച്ച് അല്‍പ്പനേരം കൂടി ഡാന്‍സ് തുടര്‍ന്ന ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി, പിന്നീട് യുവാവിനെ എഴുനേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം.

അപ്രതീക്ഷിതമായിട്ടായിരിക്കും പലപ്പോഴും മരണം നമുക്കിടയിലേക്ക് കടന്നുവരിക. ആള്‍ക്കൂട്ടത്തിന് നടുവില്‍ ആഘോഷ ലഹരിയില്‍ നൃത്തം ചെയ്യുന്ന ഒരു യുവാവ് കുഴഞ്ഞുവീഴുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

രാജസ്ഥാനിലെ ബാര്‍മറിലായിരുന്നു സംഭവം. ഏറെ ജനപ്രിയമായ ഒരു ഹിന്ദി ഗാനത്തിനൊത്ത് ചുവട് വെയ്ക്കുന്നതിനിടെ യുവാവ് സ്റ്റേജില്‍ വെച്ച് തന്നെ കുഴഞ്ഞ് വീഴുന്നു. നൃത്തത്തിന്റെ ഭാഗമായി യുവാവ് നിലത്ത് കിടന്നതാണെന്ന് ധരിച്ച് അല്‍പ്പനേരം കൂടി ഡാന്‍സ് തുടര്‍ന്ന ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി, പിന്നീട് യുവാവിനെ എഴുനേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

loader