തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയാണെന്ന് തരത്തില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത. ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നബിദിനം പ്രമാണിച്ച് ഒന്നാം തിയതി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതായും, ഇതേതുടര്‍ന്ന് അന്നേ ദിവസം എംജി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയതായും ആയിരുന്നു പ്രചരിച്ച വാര്‍ത്ത. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.