ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യാന്‍ യുവതി നിരന്തരമായി ഇയാളെ നിര്‍ബന്ധിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ ഏറെ നാളായി ബന്ധുക്കളില്‍നിന്ന് അകന്ന് കഴിയുകയായിരുന്നു യുവതി

ദില്ലി: അഴുകിയ നിലയില്‍ ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം ദില്ലിയിലെ ഫ്ളാറ്റിലെ അലമാരയില്‍നിന്ന് കണ്ടെത്തി. യുവതി താമസിച്ചിരുന്ന ഫ്ളാറ്റില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു സ്ത്രീയുമായി വിവാഹിതനായ യുവാവുമൊത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍. 

ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യാന്‍ യുവതി നിരന്തരമായി ഇയാളെ നിര്‍ബന്ധിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ ഏറെ നാളായി ബന്ധുക്കളില്‍നിന്ന് അകന്ന് കഴിയുകയായിരുന്നു യുവതി. 

തന്‍റെ വീട്ടീല്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന് യുവാവ് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് അലമാരയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. യുവതി മരിച്ചിട്ട് ദിവസങ്ങളായെന്നും സംഭവത്തില്‍ യുവാവിനെയും അയല്‍വാസികളെയും ചോദ്യംചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു.