ആറ് കുട്ടികളെ കോപ്പിയടിച്ചതിന് ഇൻവിജിലേറ്റർ പിടിച്ചിരുന്നു
കോട്ടയം: പരീക്ഷയ്ക്ക് കോപ്പിയടിച്ച് പിടിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി ഇടുക്കി, രാജാക്കാട് എന്‍ആര്‍ സിറ്റി, തുരുത്തി മനയ്ക്കൽ ഷാജിയുടെ മകൻ അഭിനന്ദ് (25) ആണ് മരിച്ചത്. അഭിനന്ദ് ഉൾപ്പെടെ ആറ് കുട്ടികളെ കോപ്പിയടിച്ചതിന് ഇൻവിജിലേറ്റർ പിടിച്ചിരുന്നു. കുട്ടികളോട് മാപ്പെഴുതി നല്കുവാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടയിൽ അഭിനന്ദ് പാലാ കടപ്പാട്ടൂരിലുള്ള സ്വകാര്യ ഹോസ്റ്റൽ മുറിയിലേക്ക് പോവുകയും സഹപാഠികൾ എത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. പാലാ പോലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
