11 അംഗ കുടുംബത്തിന്‍റെ കൂട്ടമരണം: ആള്‍ ദൈവത്തെ പൊലീസ് ചോദ്യം ചെയ്യുന്നു
ദില്ലി: ബുറാഡിയിലെ 11 അംഗ കുടുംബത്തിന്റെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ഒരു ആള് ദൈവത്തെ പൊലീസ് ചോദ്യം ചെയ്യുന്നു. കുടുംബാംഗങ്ങളുടെ മനോനില എന്തായിരുന്നുവെന്ന് വിലിയരുത്താന് മനശ്ശാസ്ത്രജ്ഞന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു.
കൂട്ട ആത്മഹത്യക്ക് പിന്നിലെ മുഴുവന് ദുരൂഹതയും നീക്കാനുള്ള ശ്രമത്തിലാണ് ദില്ലി പൊലീസ്. കടുത്ത അന്ധവിശ്വാസമാണ് കുടുംബത്തെ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില് വ്യക്തത കൈവന്നിട്ടുണ്ട്. പക്ഷെ ഇതിന് പിന്നില് ആരുടെയെങ്കിലും പ്രേരണ ഉണ്ടോയെന്ന അന്വേഷണമാണ് ഇപ്പോള് നടക്കുന്നത്. ഇതിന്റ ഭാഗമായാണ് അനുയായികള് ഗീതാമ എന്നുവിളിക്കുന്ന ആള്ദൈവത്തെ പൊലീസ് ചോദ്യം ചെയ്യുന്നത്.
ഒരു ടെലിവിഷന് ചാനല് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില് നാരായണി ദേവിയുടെ കുടുംബാഗംങ്ങള് തന്റെ ഉപദേശം തേടിവരാറുണ്ടെന്ന് ഗീതാമ പറയുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച അവരുടെ വീട്ടില് പോകാനിരുന്നതാണെന്നുംഗീതാമ പറയുന്നു. ആത്മഹത്യക്ക് മുന്പുള്ള കുുടംബത്തിന്റെ മനോനില കൃത്യമായി പഠിക്കുന്നതിന് വേണ്ടിയാണ് ദില്ലി പൊലീസ് മനശാസ്ത്രജ്ഞന്റെ സഹായം തേടിയത്. ബന്ധുക്കള് ,കുുടുംബവുമായി അടുപ്പുമുള്ളവര് എന്നിവരോട് സംസാരിച്ചും മെഡിക്കല് രേഖകള് വിലയിരുത്തിയാകും പരിശോധന നടത്തുക.
