Asianet News MalayalamAsianet News Malayalam

ജു​നൈ​ദിനെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയവരില്‍ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നും

Delhi Government Employees Among Suspects In Junaid Khan Murder
Author
First Published Jun 29, 2017, 8:10 AM IST

ദില്ലി: ജു​നൈ​ദ് ഖാ​ൻ എ​ന്ന പ​തി​നേ​ഴു​കാ​ര​നെ തീ​വ​ണ്ടി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നും. അ​ക്ര​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി അ​ൻ​പ​തു​കാ​ര​നാ​യ ഡ​ൽ​ഹി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന​ട​ക്കം നാ​ലു​പേ​രാ​ണ് കേ​സി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മ​റ്റു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 

ഈ ​മാ​സം 24ന് ​ഡ​ൽ​ഹി​യി​ലെ സ​ദ​ർ ബ​സാ​റി​ൽ​നി​ന്ന് റം​സാ​ൻ ആ​ഘോ​ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഹ​രി​യാ​ന​യി​ലെ ബ​ല്ല​ഭ്ഗ​ഢി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്പോ​ഴാ​ണ് ജു​നൈ​ദും സം​ഘ​വും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. അ​ക്ര​മി​ക​ൾ ജു​നൈ​ദി​നോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടും ഇ​രി​പ്പി​ട​ത്തി​ൽ​നി​ന്നു മാ​റി​യി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തി​ന് വി​സ​മ്മ​തി​ച്ച​തോ​ടെ പ​ശു​വി​റ​ച്ചി തി​ന്നു​ന്ന​വ​രെ​ന്നു പ​റ​ഞ്ഞ് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യു​മാ​യി​രു​ന്നു.

ജു​നൈ​ദ് ഖാ​നെ കൊ​ന്ന​തി​നു ശേ​ഷം സ​മീ​പ​ത്തെ ഗ്രാ​മ​ത്തി​ൽ മൂ​ന്നു​പേ​ർ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലി​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ജു​നൈ​ദ് വ​ധ​വു​മാ​യി ഇ​വ​ർ​ക്കു ബ​ന്ധ​മു​ണ്ടാ​വു​മെ​ന്നാ​ണ് പോ​ലി​സ് ക​രു​തു​ന്ന​ത്. 

Follow Us:
Download App:
  • android
  • ios