ദില്ലി: ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ദില്ലി പൊലീസിനോട് കോടതി ഉത്തരവിട്ടിരിക്കുന്നത്.