ദില്ലി: അബദ്ധത്തിലുള്ള സ്പര്‍ശനങ്ങളെ ലൈംഗിക അതിക്രമമായി കണക്കാക്കാന്‍ ആകില്ലെന്ന് ദില്ലി ഹൈക്കോടതി വിധിച്ചു. കേന്ദ്ര ശാസ്ത്ര ഗവേണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് ദില്ലി ഹൈക്കോടതി വിധി. ഒരു തര്‍ക്കത്തിനിടയില്‍ സുഹൃത്തോ, സഹപ്രവര്‍ത്തകരോ അബദ്ധത്തില്‍ ദേഹത്ത് സ്പര്‍ശിച്ചാല്‍ അതിനെ ലൈംഗിക അതിക്രമമായി കണക്കാക്കാന്‍ ആകില്ലെന്നാണ് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയത്.
ലൈംഗികമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കൃത്യങ്ങളെ മാത്രമെ അങ്ങനെ കണക്കാക്കാന്‍ സാധിക്കൂവെന്ന് കേന്ദ്ര ശാസ്ത്രഗവേണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെതിരെയുള്ള ലൈംഗിക അധിക്രമ കേസ് റദ്ദാക്കിക്കൊണ്ട് ദില്ലി ഹൈക്കോടതി വിധിച്ചു. ഗവേഷണ കേന്ദ്രത്തിലെ ലബോട്ടറിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ സഹപ്രവര്‍ത്തകയുടെ കയ്യില്‍ പിടിച്ചുവലിച്ച് മോശം പരാമര്‍ശം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്തത്.
ദളിത് സമുദായത്തില്‍പ്പെട്ട ആളെ വിവാഹം കഴിച്ചതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നും യുവതിയുടെ പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും ലൈംഗിക അധിക്രമത്തിന്റെ കണ്ണിലൂടെ കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് യുവതിയുടെ പരാതി കോടതി തള്ളി.
