ദില്ലി: അഞ്ച് വയസ്സ് പ്രായമുളള കുഞ്ഞിൻ്റെ ചികിത്സ നിഷേധിച്ച് ദില്ലിയിലെ ആശുപത്രി. ദില്ലിയിലെ ഗീത കോളനിയിലുള്ള ചാച്ചാ നെഹ്റു ആശുപത്രിയിലാണ് സംഭവം. മസ്തിഷ്ക ജ്വരം ബാധിതയായ കുട്ടിയുടെ ചികിത്സയാണ് ആശുപത്രി അധികൃതർ നിഷേധിച്ചത്. കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ കിടക്കയില്ലെന്ന കാരണമാണ് ചികിത്സ നിഷേധിച്ചതിന് അംഗപരിമിതരായ മാതാപിതാക്കളോടു ആശുപത്രി അധികൃതർ പറഞ്ഞത്.

നാല് മണിക്കൂറോളം കുടുംബത്തെ ആശുപത്രി അധികൃതർ കാത്തുനിർത്തിച്ചുവെന്നും സഹായം അഭ്യർത്ഥിച്ചിട്ടും നൽകിയില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു. തുടർന്ന് കുട്ടിയുടെ കുടുംബം ഉന്നതരെയാരോ വിളിച്ച പറഞ്ഞ ശേഷമാണ് ആശുപത്രി അധികൃതർ കുട്ടിയെ അഡ്മിറ്റ് ചെയ്തത്.