അവിഷേക് മൊണ്ടാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സംഭവത്തിന് മണിക്കൂറുകൾ മുൻപ് തന്‍റെ ഫ്ലാറ്റ് ആരോ അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്നു പറഞ്ഞ് ഒരു യുവതി പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. 

ദില്ലി: ദില്ലിയില്‍ ഫ്ലാറ്റിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. സൗത്ത് ദില്ലിയിലെ ചത്തര്‍പുരില്‍ സുമൻ കോളനിയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെയാണ് സംഭവം നടന്നത്. പ്രബോനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അവിഷേക് മൊണ്ടാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

സംഭവത്തിന് മണിക്കൂറുകൾ മുൻപ് തന്‍റെ ഫ്ലാറ്റ് ആരോ അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്നു പറഞ്ഞ് ഒരു യുവതി പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മാസങ്ങളായി ഇരുവരും ഒരേ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്‍റെ തെളിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.