ദില്ലി: അന്തരീക്ഷ മലിനീകരണം ക്രമാതീതമായി വര്‍ധിച്ചതോടെ ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണം തിരിച്ചുകൊണ്ടുവരുന്നു. തിങ്കളാഴ്ച മുതല്‍ വീണ്ടും നിയന്ത്രണം നിലവില്‍ വരും. ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട സംഖ്യിയില്‍ അവസാനിക്കുന്നവ അടുത്ത ദിവസവും മാറിമാറി നിരത്തിലിറിക്കുന്ന രീതിയാണിത്.
രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് നിയന്ത്രണം. ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. നേരത്തെ മൂന്ന് തവണ ഇത്തരത്തില്‍ നിന്ത്രണം കൊണ്ടുവന്നിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡ് വാഹനങ്ങള്‍, 12 വയസിന് താഴെയുള്ള കുട്ടികളെ യൂണിഫോമില്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ഇളവുള്ളത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം നിര്‍ത്തിവച്ചിരിക്കുയാണിപ്പോള്‍.
