ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ദില്ലി സര്‍ക്കാറിനെതിരെയുള്ള വേട്ട തുടരുന്നതിനിടെ മോദിയെ ട്രോളി കെജ്രിവാള്‍ ട്വിറ്റര്‍. ഇന്ന് രാവിലെ മുതല്‍ ആദായ നികുതി വകുപ്പ്, ദില്ലി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്‍റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട 16 സ്ഥലങ്ങളിലും റെയ്ഡ് നടത്തുകയാണ്.
ദില്ല: ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ദില്ലി സര്‍ക്കാറിനെതിരെയുള്ള വേട്ട തുടരുന്നതിനിടെ മോദിയെ ട്രോളി കെജ്രിവാള്‍ ട്വിറ്റര്‍. ഇന്ന് രാവിലെ മുതല്‍ ആദായ നികുതി വകുപ്പ്, ദില്ലി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്‍റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട 16 സ്ഥലങ്ങളിലും റെയ്ഡ് നടത്തുകയാണ്. ഇതിനിടെയാണ് മോദിയെ ട്രോളി കെജ്രിവാളിന്‍റെ ട്വിറ്റര്‍.
നീരവ് മോഡിയോടും മല്യയോയുമുള്ള സൗഹൃദമാണോ ഞങ്ങള്‍ക്കെതിരെയുള്ള റെയ്ഡിന് കാരണമെന്ന് ചോദിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. സത്യേന്ദ്ര പേയുടെയും മനീഷിന്‍റെയും വീട്ടില്‍ പണ്ട് റെയ്ഡ് നടത്തിയിട്ട് എന്താണ് കിട്ടിയത്. ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ ഇത്തരത്തില്‍ നിരന്തരം റെയ്ഡ് നടത്തുമ്പോള്‍ ഡല്‍ഹിയിലെ ജനങ്ങളോട് ഇങ്ങള്‍ ക്ഷമാപണം നടത്തുമോയെന്നും കെജ്രിവാള്‍ ചോദിക്കുന്നു.
