കണ്ണൂര്‍: കണ്ണൂര്‍ വിളക്കോട് സിമന്റ് വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചു. മുഴക്കുന്ന് സ്വദേശി കെ. ബാബുവാണ് ഇരിട്ടി വിളക്കോട് ടൗണിലുള്ള തന്റെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചത്.  നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വ്യാപാര നഷ്ടവും കാരണമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ കട തുറന്ന ശേഷമായിരുന്നു ആത്മഹത്യ.