ദില്ലി: ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ദില്ലിയില്‍ കാഴ്ച പരിധി 20 മീറ്ററില്‍ താഴെയെത്തി. വ്യോമ റയില്‍ റോഡ് ഗതാഗതത്തെ മഞ്ഞ് ബാധിച്ചു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രണ്ട് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. 

പതിമൂന്ന് വിമാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് നടത്തിയത് ദില്ലിയില്‍ നിന്നുള്ള ആറ് ട്രെയിനുകള്‍ റദ്ദാക്കി. ദില്ലിയില്‍ നിന്നും ദില്ലിയിലേക്കുമുള്ള 55ഓളം തീവണ്ടികള്‍ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. 22 ട്രെയിനുകളുടെ സമയക്രമം പുനക്രമീകരിച്ചു.