സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ച രൂപപ്പെടുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വിളിച്ചു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്തഭാഗങ്ങൾ:

 •  ന്യൂനമർദ്ദം രൂപപ്പെട്ട് ചുഴലിക്കാറ്റാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്: മുഖ്യമന്ത്രി
 • ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര ജാഗ്രതാ നിർദേശം നൽകിയത്
 •  ന്യൂനമർദം രൂപം കൊള്ളുന്നതോടെ അതിശക്തമായ കാറ്റുണ്ടാകും; ശക്തമായ മഴയുമുണ്ടാകും
 •  ജനങ്ങൾക്ക് അതീവജാഗ്രതാ നിർദേശം നൽകി
 • തീരദേശമേഖലയിലുള്ളവർക്ക് അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
 • ഒക്ടോബർ നാലിനുള്ളിൽ കടലിൽ പോയവർ തിരികെ വരണം
 • ഒക്ടോബർ നാലിന് ശേഷം ആരും കടലിൽ പോകരുത്
 • ഇടുക്കി, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിയ്ക്കുന്നു
 •  ന്യൂനമർദ്ദം ശക്തമായാൽ കനത്ത മഴ പെയ്യാൻ സാധ്യത 
 •  മഴയും കാറ്റും ശക്തമായാൽ മരങ്ങൾ കടപുഴകി വീണേയ്ക്കാം
 •  മലയോരമേഖലകളിൽ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യത
 •  വീട് മാറാൻ നിർദേശം കിട്ടിയാൽ ഉടൻ മാറണം
 •  മൂന്നാറിലേയ്ക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണം
 • ഒക്ടോബർ 5 ന് ശേഷം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീലക്കുറിഞ്ഞി കാണാനുള്ള യാത്ര വേണ്ട
 • പുഴകളിൽ കുളിയ്ക്കാനിറങ്ങരുത്
 •  ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി
 • ലൈനുകൾ കടപുഴകി വീണേയ്ക്കാം
 •  രാത്രിയാത്രകൾ പരമാവധി ഒഴിവാക്കുക
 •  നിലവിൽ പ്രളയബാധിത പ്രദേശങ്ങളിൽ ഉച്ചഭാഷിണികളിൽ മുന്നറിയിപ്പ് നൽകും
 • കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെടും
 •  എൻഡിആർഎഫിന്‍റെ കൂടുതൽ ടീമിനെ ആവശ്യപ്പെടും