ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തീരത്തോട് അടുക്കുമ്പോഴേയ്ക്ക് ന്യൂനമര്‍ദത്തിന്‍റെ ശക്തി കുറയുമെങ്കിലും ആന്ധ്ര-തമിഴ്നാട്-ഒഡീഷങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം പത്താം തീയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.