കൊച്ചി: അഴിമതിക്കേസിൽ കേന്ദ്ര ഡപ്യൂട്ടി ലേബർ കമ്മീഷണർ അടക്കം നാല് ഉദ്യോഗസ്ഥരെ സിബിഐ കൊച്ചിയിൽ അറസ്റ്റു ചെയ്തു. ഡപ്യൂട്ടി ചീഫ് ലേബർ കമീഷണർ എ കെ പ്രതാപ്, അസി. ലേബർ കമീഷണർ ഡി.എസ് യാദവ്, ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ സിപി സുനിൽകുമാർ, കരാറുകാരനായ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. 
തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ കരാറുകാരിൽ കൈക്കൂലി വാങ്ങിയെന്നും കർത്തവ്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നുമാണ് കേസ്. പ്രതികളുടെ വീടുകളിലും ഓഫീസുകളിലും സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി.