പത്തനംതിട്ട ആറാട്ടുപുഴയില്‍ വീടിന്റെ ടെറസില്‍ കുടുങ്ങിക്കിടക്കുന്ന രണ്ട് സ്ത്രീകളില്‍ ഒരാളുടെ ആരോഗ്യസ്ഥിതി മോശമാകുന്നു. ഷുഗര്‍ കുറഞ്ഞ് പെട്ടെന്ന് തളരുകയായിരുന്നു. ഇതുവരെ രക്ഷാപ്രവര്‍ത്തകരെത്താത്ത ഇടങ്ങളില്‍ നിന്ന് സഹായഭ്യര്‍ത്ഥനകളുമായി നൂറുകണക്കിന് പേര്‍. ഏഷ്യാനെറ്റ് ന്യൂസ് വെബും രക്ഷാപ്രവര്‍ത്തനത്തിനൊപ്പം കൈകോര്‍ക്കുന്നു

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ നിന്ന് ആയിരക്കണക്കിന് സഹായഭ്യര്‍ത്ഥനകളാണ് ഏഷ്യാനെറ്റ് ന്യൂസ് വെബ് ടീമിനും ലഭിക്കുന്നത്. നാട്ടില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തണമെന്നഭ്യര്‍ത്ഥിച്ച് വിദേശത്തുള്ളവരും ഞങ്ങള്‍ക്ക് സന്ദേശമയക്കുന്നുണ്ട്. 

ഇതുവരെ സഹായമെത്തിയിട്ടില്ലെന്ന് അറിയാവുന്ന ചിലരുടെ വിശദാംശങ്ങളാണ് ചുവടെ- 

പത്തനംതിട്ട ആറാട്ടുപുഴയില്‍ വീടിന്റെ ടെറസില്‍ കുടുങ്ങിക്കിടക്കുന്ന രണ്ട് സ്ത്രീകളില്‍ ഒരാളുടെ ആരോഗ്യസ്ഥിതി മോശമാകുന്നു. ഷുഗര്‍ കുറഞ്ഞ് പെട്ടെന്ന് തളരുകയായിരുന്നു. ഇവരെ വിളിക്കേണ്ട നമ്പര്‍: 9496790519

ആറന്മുളയില്‍ 25 പേര്‍ രണ്ടാം നിലയില്‍ കുടുങ്ങി കിടക്കുന്നു. ഭക്കുഷണവും വെള്ളവുമില്ലാതെയാണ് ഇവര്‍ തുടരുന്നത്. കുട്ടികളും ഉണ്ട്. വിളിക്കാം. - 8943369007 

ആലുവ, പാരൂര്‍ കവല- അക്കാട്ട് ലെയിനില്‍ പ്രായമായവര്‍ ഉള്‍പ്പെടെ ഒരു കുടുംബം സഹായം കാത്തിരിക്കുന്നു. ഫോണ്‍: 94467 42556, 9446605170

പത്തനംതിട്ട പുല്ലാടിന് അടുത്ത് പൂവത്തൂരില്‍ നിരവധി ആളുകള്‍ വീടിന്റെ ഒന്നാം നിലയിലും ടെറസിലുമായി കുടുങ്ങി കിടക്കുന്നു

കുട്ടമശ്ശേരി ആലുവ പെരുമ്പാവൂര്‍ റോഡില്‍ ആള്‍ക്കാര്‍ കുടുങ്ങി കിടക്കുന്നു. കൂട്ടത്തില്‍ ഒരു സ്ത്രീ 8 മാസം ഗര്‍ഭിണിയാണ്. അടിയന്തിരമായി സഹായിക്കണം വിളിക്കേണ്ടത്- 7736420359 (പാര്‍വ്വതി കൃഷ്ണന്‍)

ആലപ്പുഴ മങ്കലത്ത് ഒരു വീടിന്റെ ടെറസില്‍ ഗര്‍ഭിണി ഉള്‍പ്പെടെ 8 പേര്‍ ഇന്നലെ രാത്രി മുതല്‍ കുടുങ്ങിയിരിക്കുന്നു. ഫോണ്‍: 9847159592 (രാജന്‍)

ആലപ്പുഴ പറവൂര്‍ കുത്തിയതോട് പള്ളിക്ക് പുറികില്‍ 900 മീറ്റര്‍ മാറി രണ്ട് വീടുകളിലായി 12 പേര്‍ കുടുങ്ങിയിരിക്കുന്നു. വിളിക്കേണ്ട നമ്പര്‍: +919495579151

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുറകുവശത്തായി ഒരു പാലം കടന്നു വരുമ്പോള്‍ പുത്തന്‍തെരുവ് എന്ന സ്ഥലത്ത് പതിനഞ്ചോളം കുടുംബങ്ങള്‍ ടെറസില്‍ കുടുങ്ങിയിരിക്കുന്നു. 

ചെങ്ങന്നൂര്‍ ബുധനൂരില്‍ 4 പേരടങ്ങുന്ന കുടുംബം കുടുങ്ങിക്കിടക്കുന്നു. ഫോണ്‍: 8593043914/8589816920

ആലുവ, വെസ്റ്റ് കടുങ്ങല്ലൂരില്‍ 14 പേര്‍ കുടുങ്ങിയിരിക്കുന്നു. ഫോണ്‍: 8943725495, 9400333956, 9497020394
ചാലക്കുടിയിലെ മാര്‍ത്തോംപള്ളിയില്‍ ക്ഷേത്രത്തിനടുത്ത് ഒരു കുടുംബം കുടുങ്ങിയിരിക്കുന്നു. വിളിക്കേണ്ട നമ്പര്‍: 9495428965, 9497068881

ഈസ്റ്റ് ഓതറയില്‍ പള്ളിയോട ഷെഡിനടുത്ത് പുതുക്കുളങ്ങര അമ്പലത്തിനടുത്ത് നാലു കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടാം നിലയിലേക്ക് വെള്ളം കയറുകയാണ്. വിളിക്കേണ്ട നമ്പറുകള്‍.9744843519.,8547156860

പത്തനംതിട്ടഎം.ടി.എല്‍.പി സ്‌ക്കൂളിനടുത്ത് ഒരു വീട്ടില്‍ പ്രായമായ രണ്ട് പേര്‍ കുടുങ്ങിയിരിക്കുന്നു. ഫോണ്‍: +919539773984 

ചാലക്കുടിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന് സമീപം നിരവധി കുടുംബങ്ങള്‍ ടെറസുകളില്‍ കുടുങ്ങിക്കിടക്കുന്നു. 

കോലഞ്ചേരി-ചെങ്ങന്നൂര്‍ റൂട്ടില്‍ ത്രൈമുക്ക് ജംഗ്ഷന് സമീപം 15 പേര്‍ കുടുങ്ങിയിരിക്കുന്നു. വിളിക്കേണ്ട നമ്പറുകള്‍: 9847892337, 09821209997

രാജു, പുന്നപ്പുഴ- പാണ്ടനാട്, ചെങ്ങന്നൂര്‍. വന്‍മാഴിയിലെ ഏദന്‍ സ്റ്റോറിനടുത്തായാണ് വീട്. സഹായമഭ്യര്‍ത്ഥിച്ചത് മകന്‍ ഈപ്പന്‍ കോശി (9935977775)

പത്തനംതിട്ട- എടയാറന്മുളയില്‍ ഐപിസി പള്ളിക്കടുത്തായി ഒരു കുടുംബം കുടുങ്ങിക്കിടക്കുന്നതായി ദില്ലിയില്‍ നിന്ന് സോണിയ അറിയിക്കുന്നു. ഫോണ്‍: 8076667059

പത്തനംതിട്ടയിലെ നെടുമ്പ്രയാറില്‍ ജംഗ്ഷന് സമീപത്തായി പ്രായമായവരും, പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ ആറോളം കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ആയുഷി ദാസ് അറിയിക്കുന്നു. ഇവരുടെ ഫോണ്‍: 7510885466.

എറണാകുളം, നോര്‍ത്ത് പറവൂരിലെ പട്ടത്തിനടുത്ത് കണക്കാന്‍കടവില്‍ 10 പേര്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുന്നതായി ജയരാജ്.കെ അറിയിക്കുന്നു. വിളിക്കേണ്ടത് ഹരികുമാര്‍ : 9400417084

ചെങ്ങന്നൂര്‍ പാണ്ടനാട്, ടെറസിന് മുകളില്‍ 2 കുടുംബം കുടുങ്ങിക്കിടക്കുന്നു. വിവരമറിയിച്ചത് രാജരത്‌നം പിള്ള. പാണ്ടനാട് റൂട്ടില്‍ വെസ്റ്റ് പെരിശ്ശേരിയില്‍ ചെങ്ങത്ത് വീട്- ഇതാണ് വിലാസം. 

റാന്നി, കീകോഴൂര്‍ പ്രായമായവര്‍ ഉള്‍പ്പെടെയുള്ള കുടുംബം സഹായം തേടുന്നു. ഫോണ്‍: 9400677209, 9745600000.

ചാത്തങ്കരി മാര്‍ത്തോമ പള്ളിക്ക് സമീപം ഒരു കുടുംബം സഹായം തോടുന്നതായി ജോസി ഉമ്മന്‍ അറിയിക്കുന്നു. ഫോണ്‍: 9447249512

ചെങ്ങന്നൂരിലെ കല്ലിശ്ശേരിയില്‍ ഏതാനും പേര്‍ വീടിന്റെ ടെറസിലായി കുടുങ്ങിക്കിടക്കുന്നു. വിവരമറിയിച്ചത് സോണിയ ആന്റണി. സഹായത്തിന് വിളിക്കേണ്ട നമ്പര്‍: 9847896147 -9961571876

കോഴഞ്ചേരി, പുന്നക്കാട് വീട്ടിനുള്ളില്‍ 2 പേര്‍ കുടുങ്ങിക്കിടക്കുന്നതായി അറിയിച്ചത് മോനി എബ്രഹാം. ഫോണ്‍; 9496910170

പത്തനംതിട്ട, ആറാട്ടുപുഴ, വഴയില്‍ ജംഗ്ഷന് സമീപം രണ്ട് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബം സഹായം തേടുന്നതായി ജെയ്‌സണ്‍ ചാക്കോ അറിയിക്കുന്നു. ഫോണ്‍: 9847737350