2016 ഒക്ടോബര്‍ പത്തിന് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പുറത്ത് ഇറക്കിയ ഉത്തരവിലാണ് ശബരിമല ശ്രിധര്‍മ്മശാസ്താക്ഷേത്രം എന്ന് പേര് ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം എന്ന് മാറ്റിയതായി പറയുന്നത്. ഒക്ടോബര്‍ അഞ്ചാം തിയതി ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ തിരുമാനമായാട്ടാണ് ഉത്തരവ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. സെക്രട്ടറി ഒപ്പിട്ട ഉത്തരവാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്ളത് പേരുമാറ്റത്തിന് ഇടയായ ഐതിഹ്യവും ഉത്തരവില്‍ പറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അയ്യപ്പസ്വാമി തന്റെ ദൗത്യം പൂര്‍ത്തിയാക്കിയിന് ശേഷം ശബരിമലയില്‍ എത്തി ശ്രീ ധര്‍മ്മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങനെയാണ് ശ്രിധര്‍മ്മശാസ്താക്ഷേത്രം എന്നഅറിയപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവച്ചതിന് ശേഷം അയ്യപ്പസ്വാമിയുടെ പുനഃപ്രതിഷ്ഠയാണ് നടത്തിയത്. അതുകൊണ്ടാണ് പേര് മാറ്റാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചതെന്നും ഉത്തരവില്‍ പറയുന്നു. തിരുവതാംകൂര്‍ദേവസ്വംബോര്‍ഡിന്റെ കീഴില്‍ നിരവധി ശ്രധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഒരു അയ്യപ്പസ്വാമിക്ഷേത്രം മാത്രമാണ് ഉള്ളതെന്നും അത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം അണെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് പുറത്ത് വന്നെങ്കിലും ഔദ്യേഗിക രേഖകളില്‍ പേരുമാറ്റം ഉണ്ടായിട്ടില്ല. ബോര്‍ഡ് യോഗത്തില്‍ അല്ലാതെ മറ്റ് തലങ്ങളില്‍ ചര്‍ച്ചകളും നടന്നിട്ടില്ല.