ശബരിമലയില്‍ നിരീക്ഷണസമിതി നിര്‍ദ്ദേശിച്ച പോരായ്മകള്‍ പരിഹരിച്ചു: ദേവസ്വം കമ്മീഷണര്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Jan 2019, 7:40 AM IST
devaswom commissioner on sabarimala
Highlights

ശബരിമലയില്‍ ഹൈക്കോടതി നിരീക്ഷണസമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു ഏഷ്യാനെറ്റ് ന്യൂസിനോട്. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും വാസു. 

സന്നിധാനം: ശബരിമലയില്‍ ഹൈക്കോടതി നിരീക്ഷണസമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും വാസു പറഞ്ഞു. 

നാളെയാണ് അയ്യപ്പഭക്തര്‍ ദര്‍ശനത്തനായി പ്രാര്‍ഥനാപൂര്‍വ്വം കാത്തിരിക്കുന്ന മകരവിളക്ക്. സന്നിധാനത്തും ദർശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. മകരസംക്രമ പൂ‍ജക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ പുരോഗമിക്കുകയാണ്. 

മകരവിളക്ക് ക്രമീകരണങ്ങളിൽ ഹൈക്കോടതി മേൽനോട്ട സമിതി ഇന്ന് അവസാനവട്ട വിലയിരുത്തലുകൾ നടത്തും. ദേവസ്വം ബോർഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുകയാണ്. നാളെ വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരുക.

loader