ഇടുക്കിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.  

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്തിന് സമീപം പള്ളിക്കുന്നിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. ആന്ധ്ര സ്വദേശി വി കൃഷ്ണനാണ് മരിച്ചത്. 

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം പുലർച്ചെയാണ് അപകടം. ആന്ധ്ര സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.