തീർത്ഥാടന കാലം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ ശബരിമലയിൽ ഭക്തരുടെ തിരക്കേറുന്നു.

സന്നിധാനം: തീർത്ഥാടന കാലം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ ശബരിമലയിൽ ഭക്തരുടെ തിരക്കേറുന്നു. ഇന്ന് 12 മണി വരെ 36100ത്തിൽ അധികം തീർത്ഥാടകർ ആണ് മല ചവിട്ടിയത്. അന്യ സംസ്ഥാനക്കാരോട് ഒപ്പം തന്നെ മലയാളി തീർത്ഥാടകരും നിരവധി എത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സന്നിധാനത്ത് നിന്ന് പമ്പയിൽ നിന്നും പൊലീസിലെ ഓരോ സംഘങ്ങൾ വീതം മടങ്ങി. യുവതികൾ മല കയറുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ദർശനം കഴിഞ്ഞ തീർത്ഥാടകർ വേഗം മലയിറങ്ങണമെന്ന് പൊലീസ് സന്നിധാനത്ത് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

നാളെയോടെ ഈ തീർത്ഥാടന കാലത്തെ എല്ലാ അഭിഷേകങ്ങളും പൂർത്തിയാകും. ശനിയാഴ്ച വരെ മാത്രമാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. ഞായറാഴ്ച പന്തളം കൊട്ടാരം പ്രതിനിധിക്ക് മാത്രമേ ദർശനം അനുവദിക്കൂ.