സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി വേണം

തിരുവനന്തപുരം: സർക്കാരിനും സർക്കാർ നയങ്ങൾക്കുമെതിരെ നവ മാധ്യമങ്ങൾ വഴി പ്രചരണം നടത്തുന്ന പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഡിജിപി. സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി വേണമെന്ന് ഐജിമാർക്കും എസ്പിമാർക്കും ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.