തിരുവനന്തപുരം: കൊച്ചിയില്‍ നടിയെക്കൊണ്ട് പോയ സംഭവത്തില്‍ നടന്‍ ദിലീപിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചവര്‍ക്കെതിരെ അന്വേഷണം. ദിലീപ് നല്‍കിയ പരാതി അനുസരിച്ച് ഡി.ജി.പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ യതീഷ് പി ചന്ദ്രക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ മനഃപൂര്‍വം അവഹേളിക്കാന്‍ ശ്രമം നടക്കുകയാണെന്നായിരുന്നു ദിലിപിന്റെ പരാതി. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.