ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. തുലാമാസം നടതുറക്കുമ്പോള്‍ ശബരിമലയില്‍ വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കും.
തിരുവനന്തപുരം:ശബരിമലയില്‍ വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് പറഞ്ഞ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് എതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്ക് ഏറ്റവും വലിയ ബാധ്യതയായി ഡിജിപി മാറുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ശബരിമലയിൽ വനിതാപോലീസുകാരെ കയറ്റുമെന്ന ഡിജിപിയുടെ പ്രസ്താവനയേകുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. തുലാമാസം നടതുറക്കുമ്പോള്‍ ശബരിമലയില്‍ വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കും. ജോലിയും വിശ്വാസവും രണ്ടാണ്. സേനയില്‍ സ്ത്രീ പുരുഷ വിത്യാസമില്ല. അഞ്ഞൂറോളം വനിതാ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുമെന്നും താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഡിജിപി ഇന്നലെ പറഞ്ഞിരുന്നു.
