ധാക്ക: 28 തവണ രഹസ്യവിവാഹം നടത്തിയ ആൾ 25മത്തെ ഭാര്യയുടെ പരാതിയിൽ അറസ്റ്റിൽ. ബംഗ്ലാദേശിലെ ബർഗുണ സ്വദേശിയായ യാസിൻ ബ്യാപാരി എന്ന 45കാരനാണ് അറസ്റ്റിലായത്. 25മത്തെ ഭാര്യ ഷുലി അക്തർ താനിയ നൽകിയ സ്ത്രീധന പീഡന പരാതിയിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

27മത്തെ ഭാര്യയുടെ വീട്ടിൽനിന്നു പിടിയിലായ യാസിനെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽവിട്ടു. യാസിന്‍റെ 17 ഭാര്യമാരുടെ പേരുവിവരങ്ങൾ അടക്കമാണ് ഷുലി അക്തർ താനിയ പരാതി നൽകിയത്. 

സ്ത്രീധനം ആവശ്യപ്പെട്ട് സ്ഥിരമായി മർദിക്കാറുണ്ടെന്നും ജോലിക്കു പോകുകയാണെന്നു പറഞ്ഞാണ് യാസിൻ വീട്ടിൽ നിന്നും പോയിരുന്നതെന്നും പരാതിയിൽ പറയുന്നു.