ഇന്ധന വില വർധന ജനങ്ങൾക്ക്  ക്ലേശം സൃഷ്ടിക്കുന്നുണ്ടെന്ന് പെട്രോളിയം മന്ത്രി

ഇന്ധന വില വർധന ജനങ്ങൾക്ക് ക്ലേശം സൃഷ്ടിക്കുന്നുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര നികുതി കുറയ്ക്കാനാവില്ലെന്നും കേന്ദ്രത്തെ ഈടാക്കുന്ന നികുതി വിവിധ വികസന പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു . സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കുകയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള മാർഗം എന്നും ധർമേന്ദ്ര പ്രധാൻ ദുബായിൽ വ്യക്തമാക്കി.