കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. ദിലീപിന്‍റെ അഭിഭാഷകനായ അഡ്വ ബി രാമന്‍ പിളളയാകും ആദ്യം വാദം നടത്തുക. ഇതിനുശേഷം സര്‍ക്കാരിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകും. ദിലീപിനെതിരായ ആരോപണങ്ങളത്രയും കെട്ടിച്ചമച്ചതാണെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതിഭാഗംഇന്നലെ വാദിച്ചത്. എന്നാല്‍ ദിലീപിനെതിരെ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ സംബന്ധിച്ച റിപ്പോ‍ര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം.