സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹർജിയിൽ സർക്കാർ ഇന്നു വിശദീകരണം സമർപ്പിച്ചേക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നീതിയുക്തമല്ലെന്നും തന്നെ കുടുക്കാൻ ഉദ്ദേശിച്ചുളളതുമാണെന്നാണ് ഹർജിയിലെ വാദം.
