കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ നടന്‍ ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു . ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി.
ഈ മാസം 25 വരെ ദിലീപ് റിമാൻഡിൽ തുടരും . പ്രോസിക്യൂഷൻ ശക്തമായി ദിലീപിന്‍റെ ജാമ്യത്തെ എതിർത്തിരുന്നു. തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
