കൊച്ചി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരായ  അനധികൃത  സ്വത്തു സമ്പാദനകേസില്‍ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സൂരജിന് 314 ശതമാനം അനധിക്യത സമ്പാദ്യമുണ്ടെന്ന് റിപ്പോർട്ട്. 2014 വരെയുള്ള പത്തു വർഷത്തെ സ്വത്തു വർധനവാണ് വിജിലന്‍സ് പരിശോധിച്ചത്

എറണാകുളം വിജിലൻസ് സ്പെഷൽ സെല്ലാണ് കുറ്റപത്രം നൽകിയത്. സൂരജിന് 11 കോടിയുടെ അനധിക്യത സ്വത്തുണ്ടെന്നാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. സൂരജിന്‍റെ കൊച്ചിയിലെ വീട്, ഗോഡൗൺ, കെട്ടിടങ്ങൾ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.