Asianet News MalayalamAsianet News Malayalam

എറണാകുളത്ത് പട്ടയ വിതരണ മേള; ഭൂരഹിതരായ 751 പേർക്ക് പട്ടയം നൽകി

കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുക എന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് പട്ടയം വിതരണം. പാർക്കുന്ന ഭൂമിയിൽ കഴിഞ്ഞ 50 വർഷമായി അവകാശമില്ലാത്ത കുടുംബങ്ങൾക്കാണ് പട്ടയം നൽകിയത്. 

distribution of deed in Ernakulam
Author
Kochi, First Published Jan 4, 2019, 7:20 PM IST

കൊച്ചി: ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർക്ക് പട്ടയം വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. എറണാകുളം തൃക്കാക്കരയിൽ നടന്ന പട്ടയ മേളയിൽ ഭൂരഹിതരായ 751 പേർക്ക് പട്ടയം  നൽകി. കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുക എന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് പട്ടയം വിതരണം. പാർക്കുന്ന ഭൂമിയിൽ കഴിഞ്ഞ 50 വർഷമായി അവകാശമില്ലാത്ത കുടുംബങ്ങൾക്കാണ് പട്ടയം നൽകിയത്. 

 358 പതിവ് പട്ടയം, 223 എൽടി പട്ടയം, 112 ദേവസ്വം പട്ടയം, 55 ഇനാം പട്ടയം എന്നിവയാണ് കൊച്ചിയിൽ വിതരണം ചെയ്തത്. ഇതിന് പുറമെ മൂന്ന് കൈവശ രേഖകളും നൽകി. ഇനിയും പലർക്കും പട്ടയം ലഭിക്കാനുണ്ട്. പലവകുപ്പുകളിലായുള്ള സാങ്കേതിക പ്രശ്നങ്ങളുള്ളത് കൊണ്ടാണ് ഇത് വൈകുന്നതെന്നും എത്രയും വേഗം ഇത് പരിഹരിച്ച് പട്ടയം വിതരണം ചെയ്യുമെന്ന് മന്ത്രി പറ‌ഞ്ഞു. ജൂൺ മാസത്തിൽ എറണാകുളത്ത് അടുത്ത പട്ടയ മേള നടത്തുമെന്നും മന്തി അറിയിച്ചു.

Follow Us:
Download App:
  • android
  • ios