7 മാസമായി ഒരു നടപടിയും എടുക്കാതിരുന്ന കളക്ടർ തിടുക്കപ്പെട്ട് നിർദേശം നല്കിയത് ജോയ്‌സ് ജോര്‍ജിനെ സഹായിക്കാനണെന്ന് ജോയിസ് ജോര്‍ജ്.
കോട്ടക്കമ്പൂർ: ജോയ്സ് ജോർജിന് അനുകൂലമായ ജില്ല കളക്ടറുടെ നടപടി ദുരൂഹമെന്നു പി.ടി.തോമസ് എംഎല്എ. കൈയ്യേറ്റക്കാരെയും ഗ്രാന്റിസ് മാഫിയയെയും സഹായിക്കാൻ വേണ്ടിയാണ് ജില്ലാ കളക്ടര് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും പി.ടി. തോമസ് ആരോപിച്ചു.
വിവാദ തീരുമാനത്തിൽ സർക്കാരിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളക്ടർ ഉപരിപഠനത്തിന് പോകുന്നതിന് തൊട്ട് മുൻപാണ് ജോയ്സിനെ കേൾക്കണം എന്ന ഉത്തരവിട്ടത്. 7 മാസമായി ഒരു നടപടിയും എടുക്കാതിരുന്ന കളക്ടർ തിടുക്കപ്പെട്ട് നിർദേശം നല്കിയത് ജോയ്സ് ജോര്ജിനെ സഹായിക്കാനാണ് പി.ടി.തോമസ് പറഞ്ഞു.
2017 നവംബര് ആദ്യമാണ് എം.പിയുടെയും കുടുംബാംഗങ്ങളുടെ പേരില് കൊട്ടക്കമ്പൂര് വില്ലേജിലുണ്ടായിരുന്ന 20 ഏക്കര് സ്ഥലത്തിന്റെ പട്ടയം റദ്ദാക്കിയത്. ഡിസംബര് എട്ടിനാണ് ജോയ്സ് ജോര്ജടക്കമുള്ളവര് അപ്പീല് നല്കിയത്.
ജോയിസ് ജോർജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ കൈയേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയ വിഷയത്തിൽ ദേവികുളം സബ് കളക്ടറോട് ഇടുക്കി ജില്ലാ കളക്ടർ വീണ്ടും വിശദീകരണം തേടാന് തീരുമാനിച്ചിരുന്നു ഇതിനെതിരെയാണ് പി.ടി.തോമസ് രംഗത്തെത്തിയത്. നടപടിക്രമങ്ങൾ പാലിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകും ആവശ്യപ്പെടുക. അതേ സമയം കളക്ടർ ജി.ആർ ഗോകുൽ അഞ്ച് വർഷം അവധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങാനാണ് സാധ്യത.
