ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ജീവനക്കാർ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് ദില്ലി ഹൈക്കോടതി തടഞ്ഞു
ദില്ലി: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ജീവനക്കാർ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് ദില്ലി ഹൈക്കോടതി തടഞ്ഞു. മതിയായ മുന്നറിയിപ്പുകൾ നൽകാതെയാണ് ജീവനക്കാരുടെ സമരം എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സമരം തടഞ്ഞത്. പണിമുടക്ക് മാറ്റിവെച്ചതായി ഡിഎംആർസി സ്റ്റാഫ് കൗണ്സിലും അറിയിച്ചിട്ടുണ്ട്.
