കുവൈത്തിൽ ഡി എൻ എ പരിശോധന കുറ്റവാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.അമീർ ഷേഖ് സാബാ അൽ അഹ്മദ്, അൽ ജാബെർ അൽ സബായെ ഉദ്ദരിച്ച് ഔദ്യോഗിക വാർത്ത ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.

ഡിഎന്‍എ പരിശോധന കുറ്റവാളികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന് കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്അഹ്‍മദ് അല്ജാബെര്അല്സാബായെ ഉദ്ദരിച്ച് ഔദ്യോഹിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമീര്‍ ഒരു പ്രദേശിക ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണിത് വ്യക്തമാക്കിയതെന്നും കുനയുടെ റിപ്പോര്‍ട്ടിലുണ്ട്. ഡിഎന്‍എ പരിശോധന, ഡിഎന്‍എ വിരലടയാളം എന്നീ വിഷയങ്ങള്സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും സാധാരണ പൗരന്മാരെ ഇത്തരത്തിലുള്ള പരിശോധനകള്‍ക്കു വിധേയരാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു രാജ്യത്ത് ഡിഎന്‍എ നിയമം പാര്‍ലമെന്റ് പാസാക്കിയത്. നിയമത്തില്‍ സ്വദേശികളുടെയും,വിദേശികള്‍,സന്ദര്‍ശക വിസകളിലെത്തുന്നവരുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് സ്വദേശികള്‍ക്ക് ഇടെയില്‍ പ്രതിഷേധമുയര്‍ത്തുകയും ചിലര്‍ ഭരണഘടന കോടതിയില്‍ സമീപിച്ചിട്ടുമുണ്ട്. എന്നാല്‍, നിയമം നടപ്പാക്കുന്ന അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെ കഴിഞ്ഞ മാസം അമീര്‍ തീരുമാനം പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി ഷേഖ് ജാബിര്അല്മുബാറഖ് അല്ഹമദ് അല്സബയോടെ ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.