വനിത നഴ്സിനെയോ ഒപ്പം വന്നവരെയോ കൂട്ടാതെ മുറിയടച്ച് ഡോക്ടർ പരിശോധിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. യുവതി ബഹളം വച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ഓടികൂടി ഡോക്ടറെ തടഞ്ഞുവയ്ക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കനകരാജാണ് അറസ്റ്റിലായത്. മൂത്രാശയ സംബന്ധമായ അസുഖവുമായെത്തിയ യുവതിയെ പരിശോധനക്കിടെ ഡോക്ടർ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനിത നഴ്സിനെയോ ഒപ്പം വന്നവരെയോ കൂട്ടാതെ മുറിയടച്ച് ഡോക്ടർ പരിശോധിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. യുവതി ബഹളം വച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ഓടികൂടി ഡോക്ടറെ തടഞ്ഞുവയ്ക്കുകയായിരുന്നു.

പിന്നീട് ആര്യനാട് പൊലീസെത്തി ഡോക്ടറെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഡോക്ടർക്കെതികെ കേസെടുത്തതെന്ന് ആര്യനാട് സിഐ അനിൽകുമാർ പറഞ്ഞു.

അസുഖമായെത്തിയ രോഗിയെ ചികിത്സിക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമുള്ള ഡോക്ടർറുടെ വാദം പരിഗണിച്ച് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി പിന്നീട് ജാമ്യം അനുവദിച്ചു.