ആറന്മുള ഭാഗത്ത് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ മകളെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രവാസി ഡോക്ടര്‍ നീതു കൃഷ്ണന്‍ രംഗത്തെത്തിയത്. നീതുവിന്‍റെ ഫെയ്‌സ്ബുക്ക് ലൈവ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒന്ന‍ടങ്കം ഏറ്റെടുത്തു


പ്രളയം അതിന്‍റെ എല്ലാ ഭീകരതയിലും കേരളത്തില്‍ ആഞ്ഞടിക്കുകയാണ്. സമസ്ത മേഖലകളും മഹാപ്രളയത്തിന്‍റെ പിടിയിലാണ്. മനുഷ്യസാധ്യമായ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവരും കൈകോര്‍ത്ത് രംഗത്തുണ്ട്. പ്രവാസികളായവര്‍ക്കാകട്ടെ വലിയ ആശങ്കയാണുള്ളത്.

അതിനിടയിലാണ് ആറന്മുള ഭാഗത്ത് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ മകളെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രവാസി ഡോക്ടര്‍ നീതു കൃഷ്ണന്‍ രംഗത്തെത്തിയത്. നീതുവിന്‍റെ ഫെയ്‌സ്ബുക്ക് ലൈവ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒന്ന‍ടങ്കം ഏറ്റെടുത്തു.

മണിക്കൂറുകള്‍ക്കകം തന്‍റെ കുടുംബം സുരക്ഷിതമായെന്നറിയിട്ട് നീതു കൃഷ്ണന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് നീതു ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ആറന്മുള സ്വദേശിനിയാണ് നീതു കൃഷ്ണന്‍.