ഉത്തരവ് പിന്‍വലിക്കും വരെ സമരം ചെയ്യാനാണ് ഐഎംഎയുടെ തീരുമാനം

തിരുവനന്തപുരം: ആയുർവേദ ഹോമിയോ വിദ്യാർഥികള്‍ക്ക് അലോപ്പതിയിൽ ചികിത്സാ പരിശീലനം നല്‍കാനുള്ള ഉത്തരവിനെതിരെ സംസ്ഥാനത്തെ അലോപ്പതി ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. 

ശസ്ത്രക്രിയ, ഗൈനക്കോളജി, ഫോറൻസിക് വിഭാഗം എന്നിവിടങ്ങളിലാണ് ആയുർവേദ ഹോമിയോ വിദ്യാർഥികള്‍ക്ക് ചികിത്സാ പരിശീലനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ ഉത്തരവ് പിന്‍വലിക്കും വരെ സമരം ചെയ്യാനാണ് ഐഎംഎയുടെ തീരുമാനം.