സര്‍ക്കാർ ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

First Published 15, Apr 2018, 7:00 AM IST
Doctors strike Kerala
Highlights
  • സര്‍ക്കാർ ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

മെഡിക്കൽ കോളേജ് ഒഴികെയുള്ള സര്‍ക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് ഞായറാഴ്ചകളിൽ സാധാരണ ഒപി പ്രവർത്തിക്കാത്തതിനാൽ ഇന്നത്തെ സമരം വലിയ പ്രതിസന്ധി ഉണ്ടാക്കില്ല.  ചികിത്സ തേടി എത്തുന്നവരെ വലയ്ക്കാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ സർക്കാർ തുടങ്ങിയിട്ടുണ്ട്.  

അതേ സമയം ചർച്ചയിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ച് സമരം കടുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടന തയ്യാറായേക്കും. ഡോക്ടർമാർ പിടി വാശി ഒഴിവാക്കിയാലേ ച‍ർച്ചയുള്ളു എന്നാണ്  സർക്കാർ നിലപാട്. ഒപി സമയം ദീര്‍ഘിപ്പിക്കുന്നതുൾപ്പെടെ   സ്വകാര്യ പ്രാക്ട്സിന് അടക്കംതിരിച്ചടിയാകുന്ന സർക്കാർ തീരുമാനങ്ങൾക്കെതിരെയാണ്  കെജിഎംഒയുടെ പ്രതിഷേധം.

loader