രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

ഉത്തര്‍പ്രദേശ്: അ​പ​ക​ട​ത്തി​ൽ അ​റ്റു​പോ​യ കാ​ൽ രോ​ഗി​ക്ക് തലയിണയായി നല്‍കിയ സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തിയ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഝാ​ൻ​സി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലം​ഗ ക​മ്മി​റ്റി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും ഝാ​ൻ​സി മ​ഹാ​റാ​ണി ല​ക്ഷ്മി​ഭാ​യ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സാ​ധ​ന കൗ​ശി​ക് പ​റ​ഞ്ഞു. കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അരങ്ങേറിയത്. മുറിച്ചുമാറ്റിയ കാൽ തലയണയാക്കിയാണ് ആശുപത്രി അധികൃതർ യുവാവിനോട് ക്രൂരത കാണിച്ചത്. വാഹനപകടത്തിൽ പരിക്കേറ്റ സ്വകാര്യ സ്കൂൾ ബസ് ക്ലീനറാണ് ഝാൻസി മെഡിക്കൽ കോളേജിൽ ക്രൂരതക്കിരയായത്. അപകടത്തിൽപ്പെട്ട 25 വയസ്സുള്ള ഘനശ്യാമിന്‍റെ കാലിലെ അണുബാധ പടരാതിരിക്കനാണ് മുറിച്ചുമാറ്റിയത്. 

മുറിച്ചുമാറ്റിയ കാല് തലയണയായി യുവാവിന് നൽകിയതിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അപകടസ്ഥലത്ത് വച്ച് തന്നെ നഷ്ടമായ കാലാണ് തലയണയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.