മാധ്യമ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. മാധ്യമങ്ങൾ ജനങ്ങളുടെ ശത്രുക്കളാണെന്ന പ്രസ്താവനയാണ് ട്രംപിനെ പ്രതിരോധത്തിലാക്കിയത്.
വാഷിംഗ്ടണ്‍: മാധ്യമ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. മാധ്യമങ്ങൾ ജനങ്ങളുടെ ശത്രുക്കളാണെന്ന പ്രസ്താവനയാണ് ട്രംപിനെ പ്രതിരോധത്തിലാക്കിയത്. പ്രസ്താവന മാധ്യമങ്ങൾക്കെതിരായ അക്രമം കൂടാൻ കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.
അമേരിക്കൻ മനുഷ്യാവകാശ കമ്മീഷനും ട്രംപിന്റെ നിലപാടിനെ അപലപിച്ചു. മകൾ ഇവാൻക ട്രംപും പിതാവിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. പാർട്ടിക്കകത്ത് നിന്നും ട്രംപിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
