വാഷിംഗ്ടണ്‍: വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പ്രമുഖ അന്താരാഷ്‌ട്ര മാധ്യമങ്ങളെ ട്രംപ് ഭരണകൂടം വിലക്കി. ബിബിസിയും സിഎന്‍എന്നും അടക്കമുള്ള മാധ്യമങ്ങളെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിലക്കിയത്.കാരണമൊന്നും പറയാതെ ആയിരുന്നു നടപടി.
ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ചു. മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കളാണെന്നും രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ രഹസ്യങ്ങള്‍ ചോര്‍ത്തുന്നവരാണെന്നും കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വൈറ്റ്ഹൗസ് മുന്‍നിര മാധ്യമങ്ങളെ വിലക്കിയത്.
മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയെ വിലക്ക് നേരിട്ട സ്ഥാപനങ്ങളും വൈറ്റ് ഹൗസ് കറസ്പോണ്ടന്‍സ് അസോസിയേഷനും അപലപിച്ചു.
